Your Image Description Your Image Description

ഇന്ത്യയിൽ പാമോയിൽ ഇറക്കുമതിയിൽ വൻ കുറവ്.അനിയന്ത്രിതമായ തോതിൽ വിദേശ പാ​മോയിൽ ഇറക്കുമതി നടത്തുന്നത് തടയാനായി ഏതാനും മാസം‌ മുമ്പ് ഇറക്കുമതി തീരുവ ഉയർത്തിയിരുന്നു. ഇതോടെ ഓർഡർ പ്രകാരമുള്ള ഷിപ്മെൻറുകൾ പലതും ഒക്‌ടോബറിൽ അവസാനിച്ചു. ഉയർന്ന തീരുവ കാരണം പലരും പാമോയിൽ ഇറക്കുമതിയിൽ നിന്ന് പിൻവാങ്ങി. ഇതേ തുടർന്ന് നവംബർ,ഡിസംബർ മാസങ്ങളിൽ പാമോയിൽ ഇറക്കുമതി 23.89 ശതമാനം കുറഞ്ഞു.

മുൻ വർഷം ഇതേ കാലയളവിൽ വരവ്‌ 17.63 ദശലക്ഷം ലിറ്ററായിരുന്നത്‌ 13.42 ദശലക്ഷം ലിറ്ററായി താഴ്‌ന്നു. ഇത് നാളികേരോൽപന്നങ്ങൾക്ക്‌ കരുത്ത്‌ പകർന്നു. കാൽനൂറ്റാണ്ടായി വെളിച്ചെണ്ണയുടെ മുന്നേറ്റത്തിന്‌ ഭീഷണിയായിരുന്നു ഇന്തോനേഷ്യ, മലേഷ്യൻ ചരക്കുവരവ്‌. കഴിഞ്ഞ രണ്ട്‌ മാസങ്ങളിൽ ഇറക്കുമതി ചുരുങ്ങിയത്‌ കൊപ്രക്ക്‌ ഡിമാൻഡ് ഉയർത്തി. ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽ പാമോയിൽ അഭാവത്തിൽ വെളിച്ചെണ്ണക്ക്‌ ആവശ്യം വർധിച്ചത്‌ നാളികേരോൽപന്നങ്ങൾക്ക്‌ മൊത്തത്തിൽ തുണയായി. ഇതിനിടയിൽ സൂര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതിയും ഉയർന്നു. നവംബറിനുശേഷം വെളിച്ചെണ്ണ വില ക്വിന്റലിന് 2800 രൂപ വർധിച്ച്‌ 22,700 രൂപയായി.

 

Leave a Reply

Your email address will not be published. Required fields are marked *