Your Image Description Your Image Description

ആലങ്ങാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായി​രുന്ന പാചക തൊഴിലാളിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം.മാളിയേക്കൽ വീട്ടിൽ അശോകനെയാണ് (70) ബൈക്കി​ലെത്തി​യ മൂന്നംഗസംഘം തടഞ്ഞുനിറുത്തി തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.

കൂനമ്മാവ് പള്ളിക്കടവ് റോഡിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ബോധം നഷ്ടമായി റോഡിൽ വീണുകിടന്ന അശോകനെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

കൂനമ്മാവ് പാരീഷ് ഹാളിൽ പാചകത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയായി​രുന്നു അശോകൻ. ഈ സമയത്ത് അശോകന്റെ കൈയി​ൽ പണമുണ്ടായിരുന്നില്ല. പണം കൈക്കലാക്കാൻ ശ്രമി​ച്ച് പരാജയപ്പെട്ടപ്പോഴായി​രുന്നു സംഘം മർദ്ദി​ച്ചത്.

Leave a Reply

Your email address will not be published. Required fields are marked *