Your Image Description Your Image Description

തൊടുപുഴ: മുണ്ടിനീര് (മംപ്‌സ്)വ്യാപകമായതോടെ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവെന്ന് റിപ്പോർട്ട്. ജില്ലയിലെ സർക്കാർ ആശുപത്രിയിൽ മാത്രം ഇതുവരെ 372 വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്തിയവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ രോ​ഗബാധിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് സൂചന.
ണ്ടാഴ്ചക്കിടെ 50 കുട്ടികൾക്കാണ് മുണ്ടിനീര് ബാധിച്ചത്.

കേന്ദ്രസർക്കാരിന്റെ സാർവത്രിക വാക്സിനേഷൻ പദ്ധതിയിൽ മുണ്ടിനീര് വാക്സിൻ ഉൾപ്പെടുത്തിയിരുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. മീസിൽസും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആർ വാക്‌സീൻ ഇപ്പോൾ കുട്ടികൾക്കു സൗജന്യമായി നൽകുന്നുണ്ട്. മംപ്‌സ് പ്രതിരോധമരുന്നുകൂടി ഉൾപ്പെടുന്ന എംഎംആർ വാക്‌സീനാണ് കേരളം ആവശ്യപ്പെട്ടത്. മുമ്പ് കുട്ടികൾക്ക് മുണ്ടിനീരിനെ ചെറുക്കുന്നതിനുള്ള പ്രതിരോധ കുത്തിവെയ്പ് നൽകിയിരുന്നു. എട്ടു വർഷമായി വാക്സിൻ നൽകുന്നില്ല. മുണ്ടിനീര് വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ മീസിൽസ് വാക്സിനോടൊപ്പം മുണ്ടിനീര് വാക്സിനും ഇടക്കാലത്ത് നൽകിയിരുന്നു. എന്നാൽ, പിന്നീട് കേന്ദ്രസർക്കാർ സാർവത്രിക വാക്സിനേഷനിൽ മീസിൽസ് വാക്സിനോടൊപ്പം റുബെല്ലാ വാക്സിനും ചേർത്ത് എം.ആർ. വാക്സിൻ നൽകിത്തുടങ്ങിയതോടെ മുണ്ടിനീര് വാക്സിനേഷൻ ഒഴിവാക്കപ്പെട്ടു.

ഉമിനീർ ഗ്രന്ഥികളിലുണ്ടാകുന്ന വീക്കമാണ് മുണ്ടിനീര് അഥവാ മംപ്സ് എന്നത്. പാരമിക്‌സൊ വൈറസ്പാരമിക്‌സൊ വൈറസാണ് രോഗബാധയുണ്ടാക്കുന്നത്. ഇത് വായുവിലൂടെ പകരും. ഉമിനീർ ഗ്രന്ഥികളെയാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളിൽ വീക്കം കാണുന്നതിന് തൊട്ടുമുമ്പും വീങ്ങിയശേഷം ആറു ദിവസം വരെയുമാണ് രോഗം പകരുക.

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കമാണ് ലക്ഷണം. നീരുള്ള ഭാഗത്ത് വേദന,​ ചെറിയ പനിയും തലവേദനയും,​ വായ തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസം. വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന എന്നിവയുണ്ടാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകൾ വായുവിൽ കലരുന്നതു മൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധ തലച്ചോറിനെ വരെ ബാധിക്കാം. വേദനകുറയുന്നതിന് ഇളംചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുന്നത് നല്ലതാണ്. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

രോഗവ്യാപനം തടയാൻ

 രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക
 മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക
 രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടാതിരിക്കുക
 രോഗി ഉപയോഗിച്ച വസ്തുക്കൾ അണുമുക്തമാക്കുക

Leave a Reply

Your email address will not be published. Required fields are marked *