Your Image Description Your Image Description

ഡ​ൽ​ഹി: വിവാദ പരാമർശത്തിൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സ്. പ്ര​തി​പ​ക്ഷം പോ​രാ​ടു​ന്ന​ത് ബി​ജെ​പി​യോ​ടും ആ​ർ​എ​സ്എ​സി​നോ​ടും മാ​ത്ര​മ​ല്ലെ​ന്നും ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യാ​ണെ​ന്നു​മു​ള്ള (ഇ​ന്ത്യ​ൻ സ്റ്റേ​റ്റ്) പ്ര​സ്താ​വ​ന​യി​ലാ​ണ് കേ​സ് എടുത്തിരിക്കുന്നത്.

ഗോഹട്ടിയി​ലെ പാ​ൻ ബ​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് രാ​ഹു​ലി​നെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബി​എ​ൻ​എ​സി​ന്‍റെ 152, 197(1)ഡി ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം. മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ന​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു രാ​ഹു​ൽ.

 

Leave a Reply

Your email address will not be published. Required fields are marked *