Your Image Description Your Image Description

ബെംഗളൂരു: യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്റെ 13 കിലോമീറ്റര്‍ പരിധിയില്‍ സസ്യേതര വിഭവങ്ങള്‍ വിളമ്പുന്നതും വില്‍ക്കുന്നതും നിരോധിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലികേ (ബിബിഎംപി). എയ്റോ ഇന്ത്യ ഷോ നടക്കുന്നതിനാലാണ് നടപടി.

ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകള്‍, നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കാണ് നിയന്ത്രണം.പൊതുസ്ഥലങ്ങളില്‍ ചിതറിക്കിടക്കുന്ന നോണ്‍ വെജ് ഭക്ഷണാവശിഷ്ടങ്ങള്‍ കഴുകനെ പോലുള്ള പക്ഷികളെ ആകര്‍ഷിക്കുമെന്നും ഇത് എയ്‌റോ ഷോയില്‍ അപകടങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ബിബിഎംപി അധികൃതര്‍ അറിയിച്ചു. ഉത്തരവ് ലംഘിച്ചാല്‍ ബിബിഎംപി ആക്റ്റ്-2020 പ്രകാരവും ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍സ് 1937 ലെ 91-ാം ചട്ട പ്രകാരവും ശിക്ഷിക്കപ്പെടുമെന്ന് അറിയിപ്പില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *