Home » Blog » kerala Mex » തർക്കം തീർന്നില്ല; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ
CONGRESS-1-680x450

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. പട്ടിക പുറത്തിറക്കുന്നതിൽ തിരക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. നേരത്തെ ധാരണയായ സീറ്റുകളിൽ പോലും പുനഃപരിശോധന വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിലെ എംപിമാർ വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കെ. സുധാകരൻ രാഹുൽ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇതിൽ വ്യക്തത വരൂ.
മത്സരിക്കാനുള്ള സന്നദ്ധത പ്രകടമാക്കി അടൂർ പ്രകാശ് കേരള ഹൗസിൽ നിന്ന് നോൺ-ലയബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇന്ന് 32 പേരുടെ ആദ്യ പട്ടിക വരുമെന്നായിരുന്നു നേരത്തെയുള്ള സൂചനകൾ. എന്നാൽ തർക്കങ്ങൾ പരിഹരിക്കാൻ എഐസിസി ആസ്ഥാനത്ത് ചർച്ചകൾ തുടരുകയാണ്