ദേവസ്വം ബോര്‍ഡിലെ നിയമന വിവാദം പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി. മുന്‍ ദേവസ്വം ക്ലര്‍ക്ക് ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്‍ഡ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലായിരുന്നു നേരത്തെ നിയമനം. വിജിലന്‍സ് ഓഫീസറായി നിയമിച്ച വിഷ്ണു ജെ എസിനെ മുണ്ടക്കയം അസിസ്റ്റന്‍ഡ് ദേവസ്വം കമ്മീഷണര്‍ ആയി മാറ്റി നിയമിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ മുഴുവന്‍ ആവശ്യങ്ങളും പരിഗണിച്ചാണ് പുതിയ ഉത്തരവ്.
20 പ്രധാനപ്പെട്ട നിയമനങ്ങളിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ദേവസ്വം മന്ത്രി കെ മുരളീധരനാണ് ദേവസ്വം ബോര്‍ഡിന്റെ നിയമനത്തില്‍ വിയോജിപ്പ് അറിയിച്ചത്. ഇന്നും ദേവസ്വം ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് പുനഃപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്
