Your Image Description Your Image Description

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ വായ്പ കുടിശ്ശിക നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് 2024 -2025 സാമ്പത്തിക വര്‍ഷത്തെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ കാലാവധി ജനുവരി 01 മുതല്‍ മാര്‍ച്ച് 31 വരെയായിരിക്കും. ഈ കാലയളവില്‍ തുക ഒറ്റത്തവണയായോ, തവണകളായോ അടയ്ക്കാവുന്നതാണ്. കോര്‍പറേഷന്‍ 2005 മാര്‍ച്ച് 31 വരെ അനുവദിച്ച വായ്പകളില്‍ വായ്പ തുകയുടെ 100 ശതമാനം ഒടുക്കുന്ന പക്ഷം ബാക്കി വായ്പ കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി ബാധ്യത തീര്‍ക്കാവുന്നതാണ്. 2005 ഏപ്രില്‍ ഒന്നു മുതല്‍ 2010 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കോര്‍പറേഷന്‍ അനുവദിച്ച വായ്പകളില്‍ വായ്പ തുകയുടെ 125 ശതമാനം ഒടുക്കുന്ന പക്ഷം ബാക്കി വായ്പ കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി ബാധ്യത തീര്‍ക്കാവുന്നതാണ്. 2024 നവംബര്‍ 30 നകം വായ്പ തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകളില്‍ പിഴത്തുകയില്‍ 100 ശതമാനം ഇളവു നല്‍കി വായ്പ അവസാനിപ്പിക്കാവുന്നതാണ്. വായ്പ കാലാവധി അവസാനിക്കാത്തതും 2024 നവംബര്‍ 30 തീയതി പ്രകാരം 100000 രൂപയ്ക്ക് മുകളില്‍ കുടിശ്ശിക ഉള്ളതുമായ വായ്പകളില്‍ മുതല്‍, പലിശ, പിഴത്തുകയുടെ 50 ശതമാനം, മറ്റു ചാര്‍ജുകള്‍ എന്നിവ ഒടുക്കുന്ന പക്ഷം ബാക്കി നില്കുന്ന പിഴത്തുകയുടെ 50 ശതമാനം പൂര്‍ണമായും ഒഴിവാക്കി ബാധ്യത അവസാനിപ്പിക്കാവുന്നതാണ്. നിലവില്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത വായ്പകള്‍ക്കും മേല്‍പറഞ്ഞ നിബന്ധനകള്‍ ബാധകമായിരിക്കും. അര്‍ഹരായ ഗുണഭോക്താക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, ഉപജില്ലാ ഓഫീസ്, ശാലു കോംപ്ലക്‌സ്, എക്‌സ്-റേ ജംഗ്ഷന്‍, ചേര്‍ത്തല എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0478-2814121.

Leave a Reply

Your email address will not be published. Required fields are marked *