Your Image Description Your Image Description

ന്യൂഡൽഹി: ക്രിസ്ത്യൻ വിഭാ​ഗത്തെ രാജ്യവിരുദ്ധരായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രി​ഗസ്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻറെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം. ക്രിസ്ത്യൻ വിഭാ​ഗം രാജ്യ നിർമ്മാണത്തിൽ നടത്തിയ സംഭാവനകളെ തിരസ്കരിക്കുന്നതിന് തുല്യമാണ് മോഹൻ ഭാഗവതിൻറെ പ്രസ്താവനയെന്നായിരുന്നു ഫാദർ റോബിൻസൺ റോഡ്രി​ഗസ് ഒരു വാർത്താചാനലിനോട് പ്രതികരിച്ചത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഖർവാപസിയെ പിന്തുണച്ചെന്ന മോഹൻ ഭാഗവതിൻറെ പ്രസ്താവനയിലാണ് സിബിസിഐ അതൃപ്തി വ്യക്തമാക്കിയത്.

ബിജെപിയെ ഇതുമായി ബന്ധപ്പെടുത്താനില്ലെന്നും അദ്ദേ​ഹം വ്യക്തമാക്കി. പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനത്തെത്തി ക്രിസ്ത്യൻ വിഭാ​ഗത്തിന്റെ സംഭാവനകളെ പുകഴ്ത്തിയതാണ്. ഇത് സംബന്ധിച്ച് തുടർ നടപടികളുണ്ടാകും. മുതിർന്ന സഭാ നേതാക്കളുമായടക്കം ചർച്ചകൾ നടത്തുകയാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാ പാർട്ടികളും ഇതിനെതിരെ പ്രതികരിക്കണമെന്നും സിബിസിഐ വക്താവ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *