Your Image Description Your Image Description

ബെംഗളൂരു: ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും മൈസൂർ ഇൻഫോസിസ് ക്യാംപസില്‍ കയറിയ പുലിയെ കണ്ടെത്താൻ കഴിയാതെ വനം വകുപ്പ് തിരച്ചിൽ അവസാനിപ്പിച്ചു. കഴിഞ്ഞ ഡിസംബർ 31നായിരുന്നു ഹെബ്ബാൾ വ്യവസായ മേഖലയിലുള്ള ഇൻഫോസിസ് ക്യാംപസിൽ പുലിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന് പിന്നാലെ വനംവകുപ്പിൻ്റെ പ്രത്യേക ദൗത്യ സേന ഡ്രോൺ അടക്കം ഉപയോ​ഗിച്ച് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

പുലിയെ കണ്ടതിനെത്തുടർന്ന് കർണാടക വനം വകുപ്പ് ക്യാമ്പസിനകത്ത് 12 സിസിടിവി ക്യാമറകളും സ്ഥാപിച്ചു നിരീക്ഷിച്ചു വരുകയായിരുന്നു. എന്നാൽ, ഇൻഫോസിസിന്റെ 370 ഏക്കർ വിസ്തീർണമുളള ക്യാമ്പസാകെ ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും പുലിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് ദൗത്യം അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *