Your Image Description Your Image Description

കൊച്ചി: ഹെര്‍ണിയ സര്‍ജറികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍.  ഗ്യാസ്ട്രോ സയന്‍സസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഡേ കെയര്‍ സര്‍ജറി ക്യാമ്പിലൂടെ ഒരു ദിവസം കൊണ്ട് ഹെര്‍ണിയ സംബന്ധമായ പ്രയാസങ്ങളില്‍ നിന്നും രക്ഷനേടാം.

ഇൻഗ്വിനൽ ഹെർണിയ-ബൈലാറ്ററൽ, ഇൻസിഷണൽ ഹെർണിയ, അംബിലിക്കൽ ഹെർണിയ, കോളിസിസ്റ്റക്‌ടമി എന്നീ സർജറികൾ ഡേ കെയര്‍ സര്‍ജറി ക്യാമ്പിൽ ഉൾപെടുത്തിയിട്ടിട്ടുണ്ട്. ആശുപത്രി വാസം ആവശ്യമില്ലാതെ സര്‍ജറി കഴിഞ്ഞ ദിവസം തന്നെ രോഗിയ്ക്ക് വീട്ടിലേക്ക് മടങ്ങുവാന്‍ സാധിക്കുമെന്നതാണ് ഡേ കെയര്‍ സര്‍ജറിയുടെ സവിശേഷത. വേദന കുറഞ്ഞ ഈ ശസ്ത്രക്രിയാ രീതിയില്‍ മുറിവും വളരെ ചെറുതായിരിക്കും. ഇതിനായി വിദഗ്‌ദ്ധരായ മെഡിക്കൽ സംഘത്തെയും അത്യാധുനിക സംവിധാനങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരി 10 വരെ ഹോസ്പിറ്റലില്‍ നടക്കുന്ന ക്യാമ്പില്‍ ഹെര്‍ണിയ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഇഷുറൻസ് പരിരക്ഷ ഇലാത്തവർക്കും പ്രേത്യേക പാക്കേജുകൾ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 8137 974 649 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *