Your Image Description Your Image Description

ബീജാപൂര്‍: സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ തെക്കന്‍ ബസ്തറിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും സിആര്‍പിഎഫും ചേര്‍ന്നുള്ള സംയുക്ത സുരക്ഷ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്. സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായുള്ള പരിശോധന തുടരുന്നുവെന്നും പൊലീസ് അറിയിച്ചു.

ജനുവരി 6ന് ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴി ബോംബ് പൊട്ടിത്തെറിച്ച് 9 ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരുന്നു. മൂന്ന് ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പോലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) ഉദ്യോഗസ്ഥരും കോബ്രയുടെ അഞ്ച് ബറ്റാലിയനുകളും സിആര്‍പിഎഫിന്റെ 229-ാം ബറ്റാലിയനും ഓപ്പറേഷനില്‍ പങ്കെടുത്തു. സുരക്ഷാ സേനയ്ക്ക് അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഇതുവരെ 26 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *