Your Image Description Your Image Description

വാഷിങ്ടൺ: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിനും നേതൃപാടവത്തിനും നന്ദി അറിയിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമ. കോവിഡ് പകർച്ച വ്യാധിക്കുശേഷം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാൻ ബൈഡൻ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

വരുന്ന തിങ്കളാഴ്ചയാണ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ആടിയുലയുന്ന സാഹചര്യത്തിലും അമേരിക്കയെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1.70 കോടി പുതിയ ജോലികൾ, കുറഞ്ഞ ആരോഗ്യ പരിരക്ഷാ ചെലവുകൾ, ശമ്പള പരിഷ്‍കരണം തുടങ്ങി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് സഹായിക്കുന്ന നിയമനിർമ്മാണം അദ്ദേഹം നടപ്പിലാക്കി.

അതേസമയം, ജോ ബൈഡന്റെ നേതൃത്വത്തിനും സൗഹൃദത്തിനും രാജ്യത്തോടുള്ള സേവനത്തിനും നന്ദി അറിയിക്കുന്നുവെന്നും ഒബാമ കൂട്ടിച്ചേർത്തു. അതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് വൈകുന്നേരം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *