Your Image Description Your Image Description

എറണാകുളം : കൊച്ചി:വിദ്യാർത്ഥികളിലെ നൂതന ആശയങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വ്യവസായ- അക്കാദമിക സമൂഹ സഹകരണം അനിവാര്യമാണെന്ന് വിലയിരുത്തി ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്. വ്യവസായ – അക്കാദമിക സമൂഹ സഹകരണം എന്ന വിഷയത്തിൽ കോൺക്ലേവിൽ നടന്ന പാനൽ ചർച്ച മികച്ച ആശയങ്ങളും അനുഭവങ്ങൾക്കും വേദിയായി മാറി.

പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് മികച്ച കരിയർ വളർത്തിയെ ടുക്കാൻ വ്യവസായ- അക്കാദമിക് സഹകരണത്തിലൂടെ സാധിക്കും. വിദ്യാർത്ഥികളുടെ ഗവേഷണ മികവിനെ വ്യവസായ മേഖലയിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി നേട്ടങ്ങൾ കൈവരിക്കാൻ കഴിയും . അക്കാദമിക് പാഠങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകി മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും സെമിനാർ വിലയിരുത്തി.

വ്യവസായവും അക്കാദമിക സമൂഹവുമായുള്ള പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച ഭാവി സൃഷ്ടിക്കാൻ കഴിയുന്നതിനൊപ്പം തന്നെ വിവിധ മേഖലയിലെ പുരോഗതി‌യും സാധ്യമാകും. വ്യവസായ – അക്കാദമിക് സഹകരണം കൂടുതൽ തൊഴിൽ സാധ്യകൾക്ക് വഴിതുറ‌ക്കും. ശാസ്ത്ര സാങ്കേതിക കണക്കിതര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യവസായ സഹകരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് സെമിനാർ വിലയുരുത്തി.

രണ്ടു ഭാഗമായി നടന്ന പാനൽ ചർച്ചയിൽ സ്റ്റെം ,(STEM -സയൻസ്, ടെക്നോളജി, എഞ്ചിനിയറിങ്ങ്, മാത്‍സ് ) മേഖലയിലെയും, സ്റ്റെം ഇതര മേഖലയിലെയും വ്യവസായ- അക്കാദമിക് സഹകരണത്തെകുറിച്ച് ചർച്ച ചെയ്തു. അക്കാദമിക് വ്യവസായ രംഗത്തെ പ്രമുഖർ തങ്ങളുടെ അനുഭവങ്ങളും, ആശയങ്ങളും പങ്കുവച്ചു.ചർച്ചയ്ക്ക് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ നേതൃത്വം നൽകി. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ. സഞ്ജയ്‌ ബെഹരി പ്രഭാഷണം നടത്തി.

എ. പി. ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ.കെ ശിവപ്രസാദ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ പി. ആർ ഷാജി, ഐ.സി.ടി അക്കാദമി സി ഇ ഒ മുരളീധരൻ മണ്ണിങ്ങൽ, കെൽട്രോൺ ടെക്നിക്കൽ ഡയറക്ടർ ഡോ. എസ് വിജയൻ പിള്ള, കാൻകോർ ഇൻഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ജീമോൻ കോര, അസാപ്പ് സി.ഇ.ഒ ഡോ ഉഷാ ടൈറ്റസ്, കോളേജയ്റ്റ് എജുക്കേഷൻ ഡയറക്ടർ കെ സുധിർ, ഐ.സി.ഐ.സി.ഐ പ്രോഡൻഷ്യൽ ഇൻഷുറൻസ് പ്രൊജക്റ്റ്‌ മാനേജ്മെന്റ് ഹെഡ് ഗിരീഷ് കൃഷ്ണൻ, ജിയോ ജിത് ചീഫ് എച്. ആർ കമൽ മാമ്പിള്ളി, ഫെഡറൽ ബാങ്ക് എച്.ആർ ഡിവിഷൻ ഹെഡ് രാജ് നാരായണൻ, എസ്.എഫ്.ഒ ടെക്നോളജി സി ഇ ഒ ഡോ. പ്രിൻസ് ജോസഫ്, സിന്ദേറ്റ് ഇൻഡസ്ട്രീസ് ചീഫ് ഡെവലപ്മെന്റ് ഓഫീസർ വിശാൽ മേനോൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു

നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അധ്യാപകരുടെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൂടുതൽ സുഗമമാക്കുമെന്ന നിരീക്ഷണവുമായി ഉന്നത വിദ്യഭ്യാസ കോൺ ക്ലേവ്. അധ്യാപക വിദ്യാഭ്യാസം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് നിർദേശം

ഡിജിറ്റൽ സാങ്കേതികവിദ്യകൾ ദിനംപ്രതി വ്യാപകമാക്കുന്ന സാഹചര്യത്തിൽ അവയുടെ ഗുണപരമായ വശങ്ങൾ വിദ്യാഭ്യാസ മേഖലയിലും പ്രയോജനപ്പെടുത്തണം. അതിനായി സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യാൻ അധ്യാപകർ പ്രാപ്തരാകണം. കൃത്യമായ പരിശീലനം അധ്യാപകർക്കു നൽകണം. നൂതന ആശയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നൈപുണ്യമുള്ള അധ്യാപകരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കണം. അതിലൂടെ മാത്രമേ മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കാനാകു.

 

Leave a Reply

Your email address will not be published. Required fields are marked *