Your Image Description Your Image Description

കോയമ്പത്തൂർ: അമൃത കാർഷിക കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കോയമ്പത്തൂർ കുറുനല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി വിവിധതര ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാട്ടുപന്നിയെയും കണ്ടാമൃഗവണ്ടിനെയും തുരത്താനുള്ള മാർഗ്ഗങ്ങളും, നാനോ യൂറിയയുടെ ഉപയോഗത്തെപ്പറ്റിയും , തെങ്ങിനെ ബാധിക്കുന്ന കേരള വിൽറ്റ് അസുഖത്തെ പറ്റിയും, കർഷകർക്ക് ഉപകാരപ്പെടുന്ന “ഉഴവർ ആപ്പ്” നെ പറ്റിയും, പശുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് തദ്ദേശീയമായി കൊടുക്കുന്ന മരുന്നുകളെയും കുറിച്ചുള്ളതായിരുന്നു ബോധവൽകരണ ക്ലാസ്സ്‌.

ഹർശന, രാവി നിഖിൽ, അമൃതേന്ദു, ഋഷിജിത്ത് ജൈൻ, അതുല്യ കെ ജി, കാർത്തിക എസ് ദേവ്, അദ്വൈത ആർ, മധുമിത, ശ്വേത, ഹരിവാസൻ, വിഷ്ണു പ്രസാദ് തുടങ്ങിയവർ അടങ്ങുന്ന പതിനൊന്ന് അംഗ സംഘവിദ്യാർഥിക്കളാണ് ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്.ഡീൻ ഡോ. സുധീഷ് മണാലിൽ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ശിവരാജ്.പി, ഡോ. സത്യപ്രിയ ഇ, ഡോ. കുമരേശൻ. എസ്, ഡോ. ജിധു വൈഷ്ണവി.എസ്, ഡോ. തിരക്കുമാർ. എസ്. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *