Your Image Description Your Image Description

കൊച്ചി : പ്രവാസികൾക്കായി കേരളത്തിൽ വ്യവസായ പാർക്ക് തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിലായിരിക്കും പാർക്ക്. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ദുബായിൽ സംഘടിപ്പിച്ച റോഡ് ഷോയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മന്ത്രിയുടെ വാക്കുകൾ……….

കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്കായി നിക്ഷേപവാതിൽ തുറന്നിടുകയാണ് സംസ്ഥാനസർക്കാർ. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസി വ്യവസായപാർക്കിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. 100 കോടി മുതൽ മുടക്കുന്ന നിക്ഷേപകർക്ക് 2 വർഷത്തെ മോറട്ടോറിയമുൾപ്പെടെ നൽകും. ആകെ തുകയുടെ 10 ശതമാനം മാത്രം ആദ്യം നൽകിയാൽ മതിയാവും.

അമ്പത് കോടിക്കും നൂറ്കോടിയ്ക്കുമിടയിൽ മുതൽ മുടക്കുന്നവർ 20 ശതമാനം ആദ്യം നൽകിയാൽ മതിയാവും ബാക്കി തുക പിന്നീട് തവണകളായി അടച്ചാൽ മതിയാകും.

കേരളത്തിലെ നിക്ഷേപ സംഗമത്തിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിക്കു പുറമെ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാർറിയും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *