Your Image Description Your Image Description

തൃശൂർ: പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന മുരിങ്ങത്തുപറമ്പിൽ ബിനോജിന്റെയും ജൂലിയുടെയും മകൾ എറിൻ (16) ആണ് മരിച്ചത്. പീച്ചി ഡാമിൽ വീണ പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടിൽ സജിയുടെയും സെറീനയുടെയും മകൾ ആൻ ഗ്രേസ് (16) ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീനാ ഷാജൻ (16) എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പീച്ചി സ്വദേശിനി പുളിയമ്മാക്കൽ ജോണിയുടെയും ഷാലുവിന്റെയും മകൾ നിമ (12) ഇപ്പോൾ ചികിത്സയിലാണ്. അതേസമയം നിമ അപകടനില തരണം ചെയ്തു. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ്.പീച്ചി ഡാമിന്റെ ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് 13-ാം തീയതി ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടമുണ്ടായത്. ചെരിഞ്ഞുനിൽക്കുന്ന പാറയിൽ നിന്ന് കാൽവഴുതി ആദ്യം രണ്ടുപേർ വീഴുകയും അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ടുപേർ കൂടി പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള പീച്ചി ഡാം റിസർവോയറിന്റെ ആഴമുള്ള ഭാഗത്തേക്ക് വീഴുകയുമായിരുന്നു.നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് അപകടത്തിൽപെട്ട മൂന്നുപേർ. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്തത്. പുറത്തെടുത്ത സമയം മൂന്നുപേർ അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു. ഹിമയുടെ വീട്ടിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു മൂവരും.

Leave a Reply

Your email address will not be published. Required fields are marked *