Your Image Description Your Image Description

ചെങ്ങന്നൂർ താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ 15 കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്തു.

അഞ്ച് അന്ത്യോദയ അന്നയോജന (എഎവൈ) കാർഡുകളും 10 മുൻഗണനാ (പ്രയോറിറ്റി ഹൗസ്ഹോൾഡ് -പി എച്ച് എച്ച്) കാർഡുകളുമാണ് വിതരണം ചെയ്തത്.

“ഞങ്ങൾക്ക് അദാലത്ത് അനുഗഹമായി. ഞാനും ഭർത്താവും ഒരു മോനുമാണ് വീട്ടിലുള്ളത്. മൂന്ന് പേരും വിവിധ രോഗങ്ങൾക്ക് ചികിത്സയിലാണ്. ജോലിയും ചെയ്യാൻ പറ്റാതെ വന്നതോടുകൂടിയാണ് അദാലത്തിൽ എ എ വൈ കാർഡിന് വേണ്ടി അപേക്ഷിച്ചത്. കാർഡ് ഉടനെ കൈയിൽ കിട്ടുകയും ചെയ്തു. ഒത്തിരി സന്തോഷം,” എണ്ണയ്ക്കാട് സ്വദേശി വൽസല പറഞ്ഞു. വൽസല ഉൾപ്പെടെ 15 പേർക്കാണ് അദാലത്തിൽ കാർഡുകൾ അനുവദിച്ചത്. എല്ലാവരും തങ്ങളുടെ അപേക്ഷകളിൽ ശരവേഗത്തിൽ തീരുമാനമായതിൽ സർക്കാരിന് നന്ദി പറഞ്ഞാണ് മടങ്ങിയത്.

എഎവൈ റേഷൻ കാർഡ് അനുവദിച്ച് കിട്ടിയവർ: വൽസല, എണ്ണയ്ക്കാട്, ഉമ അങ്ങാടിക്കൽ തെക്ക്, എം സി ഐസക്ക് , പുലിയൂർ. ഓമന അമ്മ ആല, എസ് സതിയമ്മ മാന്നാർ.

പി എച്ച് എച്ച് റേഷൻ കാർഡിന് അർഹത നേടിയവർ- ഗ്രേസി തോമസ്- ബുധനൂർ, ശിവരാമൻ- ചെറിയനാട്, ജോയമ്മ വർഗീസ്- പാണ്ടനാട്, ആർ സുമ- തിരുവൻവണ്ടൂർ, പത്മകുമാരി- ഇടനാട്, സരസ്വതി അമ്മ -ആല, ഹസീന – ചെറിയനാട്, സുമ സജി- കുട്ടംപേരൂർ, രാധാമണി അമ്മാൾ- തിട്ടമേൽ, സൈഫുന്നിസ- മാന്നാർ.

Leave a Reply

Your email address will not be published. Required fields are marked *