തൃശൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച പി.വി. അന്‍വറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മേശ് ചെന്നിത്തലയുടെ പ്രതികരണം…
അന്‍വറിന്റേത് നല്ല തീരുമാനമാണ്. യുഡിഎഫ് നിലമ്പൂരില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. അന്‍വറുമായി ബന്ധപ്പെട്ട് യുഡിഎഫിലോ കോണ്‍ഗ്രസിലോ യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല.
യുഡിഎഫിന്റെ ഭാഗമാകണമെന്ന് അന്‍വര്‍ പറയുകയാണെങ്കില്‍ അപ്പോള്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥി നിര്‍ണയത്തിന് കോണ്‍ഗ്രസില്‍ അതിന്റേതായ സംവിധാനമുണ്ട്. ആ കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുക.