Your Image Description Your Image Description

കൂ​ത്തു​പ​റ​മ്പ്: കണ്ണൂർ ജില്ലയിലെ ക​ണ്ണ​വം​ വനത്തിലകപ്പെട്ട യുവതിയെ കാണാതായിട്ട് ഇന്നേക്ക് ആഴ്ച. റഡാറിൻറെ സ​ഹാ​യ​ത്തോ​ടെ യുവതിയെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തി​ര​ച്ചി​ൽ സജീവമാക്കുകയാണ്. ദി​വ​സ​ങ്ങ​ളാ​യി പൊ​ലീ​സും വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും കാ​ട്ടി​ൽ യുവതിക്കായി തിരച്ചിൽ നടത്തുന്നു. എന്നാൽ സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഡാ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​രി​ശോ​ധ​ന നടത്തുന്നത്. ഡി​സം​ബ​ർ 31നാ​ണ് ക​ണ്ണ​വം​ ന​ഗ​റി​ലെ പെ​രു​ന്നാ​ൻ കു​മാ​ര​ന്റെ മ​ക​ൾ എ​ൻ. സി​ന്ധു​വി​നെ (40) വ​ന​ത്തി​ന​ക​ത്ത് കാ​ണാ​താ​യ​ത്. കാ​ട്ടി​ൽ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോയതാണ് സിന്ധു. എന്നാൽ പി​ന്നീ​ട് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല.

മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കാ​റു​ള്ള യു​വ​തി വ​ഴി​തെ​റ്റി എ​ങ്ങോ​ട്ടെ​ങ്കി​ലും എ​ത്തി​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്. ​സിന്ധുവിൻറെ പിതാവ് പ​രാ​തി​യു​മാ​യി ക​ണ്ണ​വം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് കാ​ണാ​താ​യ വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന വ​ന​ത്തി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ടും വ​ന​പാ​ല​ക​രും ഉൾപ്പടെയുള്ള സം​ഘം ദി​വ​സ​ങ്ങ​ളാ​യി വ്യാ​പ​ക​മാ​യ തി​ര​ച്ചി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഉ​ൾ​ക്കാ​ടു​ക​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ, കി​ണ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി. വ​ഴി​തെ​റ്റി​യ​താ​ണെ​ങ്കി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന​കം സ​മീ​പ​ത്തെ ഏ​തെ​ങ്കി​ലും ന​ഗ​റു​ക​ളി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​ഴ്ച​യാ​യി​ട്ടും വി​വ​രം ഒ​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബ​വും നാ​ട്ടു​കാ​രും. യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഭ​വം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു.

സിന്ധു മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീയാണെന്നും ശബ്ദം കേള്‍ക്കുകയും മറ്റും ചെയ്താല്‍ ഉള്‍വലിഞ്ഞു പോകുന്ന പ്രകൃതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. അതുകൊണ്ടുതന്നെ സിന്ധു ഉള്‍വനത്തിലേക്ക് തന്നെയാണ് പോയിട്ടുള്ളതെങ്കില്‍ കണ്ടെത്തല്‍ വലിയ വെല്ലുവിളിയാവുമെന്നും അവര്‍ പറഞ്ഞു. വന്യമൃഗ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ ഉള്‍വനങ്ങളില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തണ്ടര്‍ബോള്‍ട്ട് സേന തിരച്ചില്‍ നടത്തിവരുന്നുണ്ട്. കൂടാതെ കണ്ണവം വനത്തോടു ചേര്‍ന്നുള്ള പന്ന്യോട്, നരിക്കോട്ടുമല, കോളയാട് ചങ്ങല ഗേറ്റ് ഭാഗം, എടയാര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.

സിന്ധു വിറക് ശേഖരിച്ചുവെച്ച അറക്കല്‍ എന്ന സ്ഥലത്തുനിന്ന് പൊലീസ് നായ മണംപിടിച്ച് ഇളമാങ്കല്‍ വഴി നാല് കിലോമീറ്ററോളം വനത്തിലേക്ക് സഞ്ചരിച്ച് പറമ്പുക്കാവില്‍ എത്തിയിരുന്നു. ആ പ്രദേശം മുഴുവന്‍ പൊലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ഊര്‍ജിത തിരച്ചില്‍ നടത്തി. ഒരുപ്രദേശവും ഒഴിവാക്കാതെ വനമേഖല മുഴുവന്‍ തിരച്ചില്‍ നടത്തിവരികയാണ് തണ്ടര്‍ ബോള്‍ട്ട്. ക​ണ്ണ​വം സി.​ഐ കെ.​വി. ഉ​മേ​ഷ്, ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ കെ. ​ജി​ജി​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും തിരച്ചിലിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച​യും ത​ണ്ട​ർ ബോ​ൾ​ട്ട്, പൊ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സജീവമായി തിരച്ചിൽ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *