Your Image Description Your Image Description

വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിനെതിരെ 2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നയിച്ച ജാക്ക് സ്മിത്ത് രാജിവച്ചു. രണ്ടാംതവണ പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കെ ട്രംപിനെതിരായ കേസുകള്‍ കോടതി ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് രാജി.

ഡോണള്‍ഡ് ട്രംപ് നേരിട്ട 4 കേസുകളില്‍ രണ്ടെണ്ണത്തില്‍ പ്രോസിക്യൂഷനെ നയിച്ചത് ജാക്ക് സ്മിത്തായിരുന്നു. ജോ ബൈഡനോട് പരാജയപ്പെട്ടത് അംഗീകരിക്കാതെ ഫലം അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചെന്നും അതു പാര്‍ലമെന്റ് മന്ദിരത്തിലെ അക്രമത്തില്‍ കലാശിച്ചെന്നുമായിരുന്നു ഒരു കേസ്. പ്രസിഡന്റ് പദവിയൊഴിഞ്ഞിട്ടും രഹസ്യരേഖകള്‍ വീട്ടില്‍ സൂക്ഷിച്ച് ദേശീയസുരക്ഷ അപകടത്തിലാക്കിയെന്ന കേസാണ് രണ്ടാമത്തേത്. ട്രംപ് വിജയിച്ചതോടെ, പ്രസിഡന്റിനെ വിചാരണ ചെയ്യുന്നത് ഭരണഘടനാ ലംഘനമാകുമെന്ന് വിലയിരുത്തിയാണ് കേസുകള്‍ റദ്ദാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *