Your Image Description Your Image Description

ഡല്‍ഹി: അതിര്‍ത്തിയിലെ വേലി നിര്‍മാണത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി. ധാക്കയില്‍ വിദേശകാര്യ മന്ത്രാലയത്തിലെ കൂടിക്കാഴ്ചയിലാണ് ആശങ്ക അറിയിച്ചത്.ഉഭയകക്ഷി കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വേലി കെട്ടാന്‍ നീക്കം നടത്തിയെന്നാണ് ബംഗ്ലാദേശ് ആരോപണം.

ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയെന്ന് ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ വിളിച്ചുവരുത്തിയെന്ന് പറയുന്നില്ല. സുരക്ഷയ്ക്കായി അതിര്‍ത്തിയില്‍ വേലി കെട്ടുന്നതില്‍ ധാരണയുണ്ടെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ വിശദീകരണം. ധാരണ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പ്രണയ് വര്‍മ്മ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *