Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: കാട്ടാക്കട അമ്പലത്തിൻകാല അ​ശോ​ക​ന്‍ വ​ധ​ക്കേ​സി​ല്‍ എ​ട്ട് ആ​ര്‍​എ​സ്എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.ശിക്ഷ ഈ മാസം 15 ന് വിധിക്കും.

ശം​ഭു, ശ്രീ​ജി​ത്ത്, ഹ​രി, അ​മ്പി​ളി, സ​ന്തോ​ഷ്, സ​ജീ​വ്, അ​ശോ​ക​ന്‍, പ്ര​ശാ​ന്ത്എ​ന്നീ പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. 11 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ടു.

ഒ​രു പ്ര​തി വി​ചാ​ര​ണക്കാല​യ​ള​വി​ല്‍ മ​രി​ച്ചു. മ​റ്റൊ​രു പ്ര​തി മാ​പ്പു​സാ​ക്ഷി​യാ​യി.2013 മേ​യ് അ​ഞ്ചി​നാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നായ അ​ശോ​ക​നെ വീ​ട്ടി​ല്‍​നി​ന്ന് വി​ളി​ച്ചി​റ​ക്കി​യ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *