Your Image Description Your Image Description

പാലക്കാട് : പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഫല പ്രഖ്യാപനത്തിൽ അട്ടിമറി. എച്ചഎസ്എസ് വിഭാഗത്തിൽ എടപ്പലം PTMYHS സ്കൂൾ നേടിയ ഓവറോൾ കപ്പ് നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി സ്കൂളിന് നൽകാൻ തീരുമാനിച്ചു. മത്സരാർഥിയുടെ രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി കണ്ടെത്തിയത്.

എ ഗ്രേഡ് നേടിയ വിദ്യാത്ഥിയുടെ റിസൾട്ട് വെബ്സൈറ്റിൽ എത്തുമ്പോൾ ബോധപൂർവമായി ബി ഗ്രേഡിലേക്ക് തിരുത്തിയെന്നായിരുന്നു പരാതി. ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് കപ്പ് നടുവട്ടം സ്കൂളിന് നൽകാൻ തീരുമാനിച്ചത്. ഓഫ് സ്റ്റേജ് മത്സങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ​ഗ്രേഡുകൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയുന്ന സമയത്ത് തിരുത്തിയെന്നാണ് കണ്ടെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *