Your Image Description Your Image Description

മ​സ്ക​ത്ത്​: ​​2025-2026 അധ്യയനവർഷത്തിൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള പ്രവേശനത്തിനുള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജ​നു​വ​രി 20 മു​ത​ൽ ആരംഭിക്കും. ഇ​ന്ത്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്റെ (എ​ൻ.​ഇ.​പി) അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ൻ നടക്കുന്നത്. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന് ​​കീ​​​​ഴി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലും പ​രി​സ​ര പ്ര​ദ​ശേ​ങ്ങ​ളി​ലു​മു​ള്ള ഏ​ഴ്​ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള അ​ഡ്​​മി​ഷ​നാ​ണ്​ ഓൺലൈനായി ന​ട​ക്കു​ക.

ഒമ്പത്​ വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​​​വേ​ശ​ന​ത്തി​ന്​ www.indianschoolsoman.com വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യ ​പ്ര​​ത്യേ​ക പോ​ർ​ട്ട​ലി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​​യ്യേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 20ാണ്. കു​ട്ടി​ക​ളു​ടെ അ​ഡ്​​മി​ഷ​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക്​ അം​ഗീ​കൃ​ത റ​സി​ഡ​ന്‍റ്​ വി​സ ആ​വ​ശ്യ​മാ​ണ്. സീ​റ്റ്​ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​രു​ടെ കു​ട്ടി​ക​ൾ​ക്കും അ​ഡ്മി​ഷ്ൻ ന​ൽ​കി​യേ​ക്കും.

പ്ര​ത്യേ​ക പ​രി​ഗ​ണ​ന ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത്​ പ​രി​സ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​യ​ർ ആ​ൻ​ഡ് സ്‌​പെ​ഷ്യ​ൽ എ​ജു​ക്കേ​ഷ​നി​ൽ (സി‌.​എ​സ്‌.​ഇ) ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​ത്തി​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് നേ​രി​ട്ട് സി‌.​എ​സ്‌.​ഇ അ​ഡ്മി​നി​സ്ട്രേ​ഷ​നെ സ​മീ​പി​ക്കാം.അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ ഫീ​സ്​ അ​ട​ക്കു​ന്ന​തി​നോ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്ട​ർ​ ബോ​ർ​ഡ്​ അ​റി​യി​ച്ചു. അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, സീ​റ്റ്​ ഒ​ഴി​വു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ പോർട്ടലിലൂടെ അ​റി​യാ​ൻ ക​ഴി​യും. ഇ​ത്​ ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും താൽപര്യമനുസരിച്ചുള്ള സ്കൂ​ളു​ക​ൾ തിരഞ്ഞെടുക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *