Your Image Description Your Image Description

അങ്കമാലി: വിശുദ്ധ കുര്‍ബാനയുടെ പൗരോഹിത്യ വേഷം സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന വിമത പുരോഹിതര്‍ നടത്തുന്ന സമരാഭാസങ്ങള്‍ വിശ്വാസ സമൂഹം ചോദ്യം ചെയ്യണമെന്നും ഇത്തരം സഭവിരുദ്ധ സമരങ്ങള്‍ അവജ്ഞയോടെ വിശ്വാസികള്‍
തള്ളിക്കളയണമെന്നും കാത്തലിക്ക് നസ്രാണി അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. നിരന്തരമായി സഭ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും സഭയ്‌ക്കെതിരായി അനാവശ്യ സമരങ്ങള്‍ നടത്തുകയും ചെയ്യുന്ന വിമത വൈദികരുടെയും ചില അല്‍മായരുടെയും സഭ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി കാത്തലിക്ക് നസ്രാണി അസോസിയേഷന്‍ (സിഎന്‍ എ ) എറണാകുളം – അങ്കമാലി മേജര്‍ അതിരുപത ഉന്നതാധികാര സമിതികോര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അങ്കമാലി ടൗണ്‍ കപ്പേള ജംഗ്ഷനില്‍ മെഴുക് തിരിതെളിയിച്ച് പ്രതിഷേധ നില്‍പ്പ് സമരം നടത്തി. സി.എന്‍.എ അതിരുപത ചെയര്‍മാന്‍ ഡോ.എം.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികള്‍ സത്യം തിരിച്ചറിഞ്ഞ് സഭയോടൊപ്പം സഞ്ചരിക്കുവാന്‍ തയ്യാറാകണം. അല്ലാത്ത പക്ഷം സഭയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാതെ അവര്‍ സ്വയം പുറത്ത് പോകണം. സഭയെ അനുസരിക്കാത്ത വിമത പുരോഹിതരെ സഭയില്‍ നിന്ന് പുറത്താക്കണമെന്നീ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ചു.

കണ്‍വീനര്‍ ജോസ് പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ കുടിയിരിപ്പില്‍, ഷൈബി പാപ്പച്ചന്‍, ആന്റണി മേയ്ക്കാന്‍ തുരുത്തില്‍, ഷിജു സെബാസ്റ്റ്യന്‍, ബൈജു ഫ്രാന്‍സീസ്, ഡേവിസ് ചൂരമന, എന്‍.എ സെബാസറ്റിയന്‍, ബിജു നെറ്റിക്കാടന്‍, എം.എ. ജോര്‍ജ്, എ.ഒ പൗലോസ്, ആന്റോ പെല്ലിശേരി, വര്‍ഗീസ് ഇഞ്ചി പറമ്പില്‍, എന്‍.പി ആന്റണി, ഏലിയാസ് ജേക്കബ്, ആന്റണി മനീക്ക്, ചെറിയാന്‍ തോട്ടുവ , അഗസ്റ്റിന്‍ ജോസഫ്, കെ. ഷൈജന്‍, തോമസ് പടയാട്ടി കിടങ്ങൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *