Your Image Description Your Image Description

കോട്ടയം: സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകൻ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭാപരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക് നൽകി. ജനകീയ സമിതി മാദ്ധ്യമ പുരസ്കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്കാരം ജീവകാരുണ്യ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.ഉമ്മൻ പി.ഏബ്രഹാമിനും നൽകി.
ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കോട്ടയം ഡി സി ബുക്സ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡുകൾ ഗോവ ഗവർണർ ഡോ. പി. എസ്.ശ്രീധരൻ പിള്ള സമ്മാനിച്ചു.
ജനകീയ സമിതി സംസ്ഥാന ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സമിതി ഡയറക്ടര്‍ ഡോ അശോക് അലക്സ് ദർശന രേഖാ സമർപ്പണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ബ്രഹ്മശ്രീ പ്രജ്ഞാനന്ദ തീർത്ഥപാദർ മുഖ്യ പ്രഭാഷണവും നടത്തി.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി. പി. ജയചന്ദ്രൻ പ്രശസ്തി പത്ര പാരായണം നിർവഹിച്ചു. അവാർഡ് കമ്മിറ്റി ചെയര്‍മാന്‍ ജോർജ് തഴക്കര അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.ജനറൽ സെക്രട്ടറി അനി വർഗീസ്, സംസ്ഥാന ഭാരവാഹികളായ എൻ.വി.പ്രദീപ് കുമാർ, ഡോ. ജോൺസൺ വി ഇടിക്കുള , ജോർജ്ജ് വെങ്ങാഴിയിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *