Your Image Description Your Image Description

ഒരു നൂറ്റാണ്ടായി പാരമ്പര്യമായി കൈവശം വച്ചുപോന്നിരുന്ന ഭൂമി റിസർവ്വേക്ക് ശേഷം താലൂക്ക് രേഖകളിൽ ഇല്ലാതെ 12 വർഷമായി തുടർന്നു വന്ന പ്രശ്നത്തിന് പരിഹാരമായി ആലപ്പുഴ കുട്ടനാട്ടിലെ  കരുതലും കൈത്താങ്ങും അദാലത്ത്.

മുറിയായിക്കൽ കഞ്ഞിപ്പാടം സ്വദേശി ആന്റണി ജോസഫ് തലമുറകൾ കൈമാറി വന്ന 11 സെന്റ് വസ്തു കുട്ടനാട് വില്ലേജിൽ ആയിരുന്നു ഉൾപെടുത്തിയിരുന്നത്.എന്നാൽ 2003 ൽ റീസർവ്വേ നടപടികൾക്ക് ശേഷം വസ്തു കുട്ടനാട് വില്ലേജ് രേഖകളിൽ ചേർത്തിരുന്നില്ല. വസ്തു റീസർവ്വേ പ്രകാരം അമ്പലപ്പുഴ താലൂക്ക് പരിധിയിൽ ഉൾപ്പെട്ടു. എന്നാൽ അമ്പലപ്പുഴ താലൂക്ക് രേഖകളിലും വസ്തു ഉൾപ്പെട്ടിരുന്നില്ല. ഇത് കാരണം 12 വർഷമായി വസ്തുവിന് കരമടയ്ക്കാൻ സാധിച്ചിരുന്നില്ല. വിഷയം പരിശോധിച്ച മന്ത്രി സജി ചെറിയാൻ വസ്തു അമ്പലപ്പുഴ താലൂക്കിൽ കരുമാടി വില്ലേജിൽ അടിയന്തരമായി ഉൾപ്പെടുത്താൻ ഉത്തരവായി. ഇതിനായി 30 ദിവസത്തിനകം വസ്തു അളന്നു തിട്ടപ്പെടുത്തുവാൻ ജില്ലാ സർവ്വേ സൂപ്രണ്ടിനെ ചുമതലപെടുത്തി.
ദീർഘകാലമായി തുടർന്നിരുന്ന അനിശ്ചിതാവസ്ഥ മന്ത്രിയുടെ ഇടപെടലിൽ പരിഹരിക്കപ്പെട്ടത് വലിയ ആശ്വാസം ആണെന്ന് വസ്തുവിന്റെ ഉടമ ആന്റണി ജോസഫ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *