Your Image Description Your Image Description

തിരുനെൽവേലി: തേങ്ങ ചിരകുന്നതിനിടെ ചിരവയിൽ നിന്ന് ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുനെൽവേലിയിലെ കളക്കാട് എന്ന സ്ഥലത്തായിരുന്നു അപകടമുണ്ടായത്. 35കാരിയായ മാടത്തിയെന്ന യുവതിയാണ് മരിച്ചത്. ഹോട്ടൽ ഉടമയാണ് യുവതിയുടെ ഭർത്താവ് മാരിമുത്തു. ഇവരുടെ ഹോട്ടലിലേക്ക് ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെയാണ് അപകടം. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചിരവയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ യുവതി മരിച്ചു.
രണ്ട് കുട്ടികളാണ് ദമ്പതികൾക്കുള്ളത്. മൃതദേഹം തിരുനെൽവേലി മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ കളക്കാട് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *