Your Image Description Your Image Description

ലോകമൊട്ടാകെ തരംഗമായി മാറിയ മലയാള സിനിമയായിരുന്നു ദൃശ്യം. അതിന്റെ രണ്ടാം ഭാഗവും വന്‍ ഹിറ്റായി മാറിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലേയ്ക്കും മൊഴിമാറ്റം നടത്തി പ്രദര്‍ശനത്തിന് എത്തിയ ദൃശ്യം ആ ഭാഷകളിലും വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ദൃശ്യം 3 ഉണ്ടാകുമോ എന്നതിനെകുറിച്ച് സംവിധായകന്‍ ജീത്തു ജോസഫിന്റെ വെളിപ്പെടുത്തലാണ് വൈറലായിരിക്കുന്നത്.

ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം എഴുതി തുടങ്ങിയിട്ടില്ല എന്നാണ് ജീത്തു ജോസഫ് ഇപ്പോള്‍ പറയുന്നത്. ദൃശ്യം മൂന്നാം ഭാഗം ഷൂട്ടിംഗ് എന്ന് തുടങ്ങും എന്ന ഓണ്‍ലൈന്‍ മീഡിയയുടെ ചോദ്യത്തിന്, ദൃശ്യം 3നെ പറ്റി ഒന്നും പറയാനില്ല. ദൃശ്യം 3 ചെയ്യാന്‍ ആലോചനയുണ്ട്, എന്നാല്‍ അതൊരു വലിയ ഉത്തരവാദിത്വം ആണെന്ന് അദ്ദേഹം പറയുന്നു.
‘അത് എഴുതാന്‍ താന്‍ ശ്രമം നടത്തുന്നുണ്ടെന്നും പക്ഷെ എപ്പോള്‍ എങ്ങനെയെന്ന് അറിയില്ലെന്നും ജിത്തു ജോസഫ് പറയുന്നു. നടന്നാല്‍ നടന്നു എന്ന് പറയാം, അതാണ് യാഥാര്‍ഥ്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നല്ലൊരു ആശയം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും,ഇല്ലെങ്കില്‍ ദൃശ്യം 3 ഉണ്ടാകില്ല എന്നും അദ്ദേഹം പറയുന്നു. ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിച്ചതല്ല. എല്ലാവരും അതിനൊരു തുടര്‍ച്ചക്ക് വേണ്ടി ശ്രമിക്കാന്‍ പറഞ്ഞപ്പോള്‍ അത് സംഭവിച്ചു. അതിനേക്കാള്‍ എഫര്‍ട്ട് ഇതിനായി എടുക്കുന്നുണ്ടെന്നും എന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *