Your Image Description Your Image Description

മുയല്‍ പനി കേസുകള്‍ അമേരിക്കയില്‍ വര്‍ദ്ധിച്ച് വരുന്നതായി അമേരിക്കന്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി അമേരിക്കയില്‍ കാണപ്പെട്ട ‘മുയല്‍ പനി’ എന്നറിയപ്പെടുന്ന തുലാരീമിയ കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഫ്രാന്‍സിസെല്ല ടുലറെന്‍സിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു തരം പകര്‍ച്ചവ്യാധിയാണ് ടുലാരീമിയ. രോഗം ബാധിച്ച മുയല്‍, മാന്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് ഈച്ച, കൊതുക് എന്നിവ വഴി മനുഷ്യരിലേയ്ക്കും ഈ രോഗം ബാധിക്കാം. മാത്രമല്ല,
രോഗബാധിതരായ മുയലുകളില്‍ നിന്ന് നേരിട്ടുള്ള സമ്പര്‍ക്കം വഴിയും രോഗം എളുപ്പത്തില്‍ പിടിപെടാനുള്ള സാധ്യതയുണ്ട്.2000-ല്‍ മസാച്യുസെറ്റ്സിലെ ഒരു മുന്തിരിത്തോട്ടത്തിലാണ് ഈ രോഗത്തിന് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ഇവിടെ നിന്നാണ് ടുലാരീമിയ പൊട്ടിപ്പുറപ്പെട്ടതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. അന്ന് ആദ്യമായി 15 കേസുകള്‍ സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 2014-2015 കാലയളവില്‍ കൊളറാഡോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി കേസുകള്‍ കണ്ടെത്തിയത് പുല്‍ത്തകിടി വെട്ടുന്ന തൊഴിലാളികളിലായിരുന്നു.
‘ടുലാരീമിയയുടെ മരണനിരക്ക് സാധാരണയായി 2ശതമാനത്തില്‍ താഴെയാണ്. എങ്കിലും അസുഖം ശ്രദ്ധയില്‍ പെടാതിരുന്നാല്‍ രോഗബാധിതനായ വ്യക്തി മരണത്തിന് കീഴടങ്ങിയേക്കാം.

ടുലാരീമിയ താരതമ്യേന അപൂര്‍വമാണ്. 2011 നും 2022 നും ഇടയില്‍ 47 സംസ്ഥാനങ്ങളിലായി 2,462 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഈ കാലയളവില്‍ ടുലാരീമിയയുടെ നിരക്ക് 2001-2010 നെ അപേക്ഷിച്ച് 56ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *