കൊച്ചി : എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ പോലീസ് പിടികൂടിയത്. ചങ്ങനാശ്ശേരി സ്വദേശികളായ ഷാരോൺ (20), മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബർ 31-ന് പുലർച്ചെ മൂന്നു പേരടങ്ങിയ സംഘം വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട സംഘത്തെ പിൻതുടർന്ന് ഷാരോണിനെ പോലീസ് പിടികൂടി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേഷിനെ ചങ്ങനാശ്ശേരിയിൽനിന്നു പിടികൂടിയത്. മഹേഷ് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ വാഹനമോഷണക്കേസ്സിലെ പ്രതിയാണ്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.