Your Image Description Your Image Description

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ​ക്കി​ടെ ന​വ​വ​ധു സ്വ​ർ​ണാഭരണങ്ങളും പ​ണ​വു​മാ​യി മു​ങ്ങി. ഗോ​ര​ഖ്പു​രി​ലെ ഭ​രോ​ഹി​യ​യി​ലെ ഖ​ജ്നി​യി​ലു​ള്ള ശി​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് സംഭവം നടന്നത്.

സീ​താ​പൂ​രി​ലെ ഗോ​വി​ന്ദ്പൂ​ർ ഗ്രാ​മ​ത്തി​ലെ ക​ർ​ഷ​ക​നാ​യ ക​മ​ലേ​ഷ് എ​ന്ന​യാ​ളു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​നി​ടെ​യാ​ണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെ​ള്ളി​യാ​ഴ്ച നി​ശ്ച​യി​ച്ച വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്കാ​യി അ​മ്മ​യോ​ടൊ​പ്പ​മാ​ണ് യു​വ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ക​മ​ലേ​ഷും സ്ഥ​ല​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ, ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ശു​ചി​മു​റി​യി​ലേ​ക്ക് പോ​യ യു​വ​തി മു​ങ്ങി. ഇ​വ​രു​ടെ അ​മ്മ​യെ​യും പി​ന്നീ​ട് ആ​രും ക​ണ്ടി​ല്ല. യു​വ​തി​ക്ക് സാ​രി​യും സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ളും ആ​ഭ​ര​ണ​ങ്ങ​ളും ന​ൽ​കി​യെ​ന്നും വി​വാ​ഹ​ച്ചെ​ല​വ് താ​ൻ നേ​ര​ത്തെ വ​ഹി​ച്ചി​രു​ന്ന​താ​യും ക​മ​ലേ​ഷ് പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *