കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ഫാർമസിയിൽ ഡിഗ്രി (ബി.ഫാം) അല്ലെങ്കിൽ ഡിപ്ലോമ (ഡി.ഫാം) കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. വിവരങ്ങൾ https://gmckannur.edu.in/ ൽ ലഭ്യമാണ്. ഫോൺ-04972808111