Home » Blog » kerala Mex » അന്താരാഷ്ട്ര വനിതാദിനാചരണം : ഗോത്ര വനിതാ നേതൃത്വങ്ങളെ ആദരിച്ചു

അഗളി : ആദിവാസി കൂട്ടായ്മയായ തമ്പും നബാർഡും സംയുക്തമായി നടത്തിയ അന്തർദേശീയ വനിതാദിനാചരണം അട്ടപ്പാടി ആദിവാസി മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വനിതാ നേതൃത്വങ്ങളെ ആദരിക്കുക വഴി വേറിട്ട കാഴ്ചയും മാതൃകയുമായി മാറി. നബാർഡ് ഡിഡ്മ കവിത റാം ആദിവാസി മഹിള നേതൃത്വങ്ങളെ ആദരിച്ചു. നാടൻപാട്ട് കലാകാരിയും സിനിമ പിന്നണി ഗായികയുമായ വടുകിയമ്മ, റൂറൽ സെലിബ്രിറ്റി അവാർഡ് ജേതാവും കാർത്തുമ്പി കുടകളുടെ ബ്രാൻഡ് അംബാസിഡറുമായ ലക്ഷ്മി ഉണ്ണികൃഷ്ണൻ, പാരമ്പര്യവൈദ്യത്തിന്റെ പ്രയോക്താവായ രംഗീ വൈദ്യർ, ചെറുധാന്യ കൃഷി സംരക്ഷകയും വനിതാ കർഷകയുമായ ദീപ ഗൊട്ടിയാർക്കണ്ടി തുടങ്ങി ഒമ്പതോളം പേർ ആദരവ് ഏറ്റുവാങ്ങി. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ദിനാചരണം ഉദ്ഘാടനം ചെയ്തു. നബാർഡ് DDM മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗോത്രമേഖലയിലെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ മനീഷ് ശ്രീകാര്യവും സാമ്പത്തിക സാക്ഷരതയെ കുറിച്ച് നിത്യയും ക്ലാസുകൾ നയിച്ചു. സുജ ഗോഞ്ചിയൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രേവതി ഉദയകുമാർ, കാവ്യ, വസന്ത മണി, രാമു കാരറ, ബിനിൽകുമാർ തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു