Your Image Description Your Image Description

മസ്‌കത്ത്: പ്രവാസികള്‍ക്ക് നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ഒമാൻ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ). ഇനി ഈ മേഖലയില്‍ വിദേശികള്‍ക്ക് ആറ് ശതമാനം മാത്രമായിരിക്കും തൊഴില്‍ അവസരമെന്ന് ടിആർഎ അധികൃതർ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ പറയുന്നു.

നിലവില്‍ സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് അത് നടപ്പാക്കുന്നതിനായി എട്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. ഈ കാലയളവില്‍ നടപ്പിലാക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും ടിആർഎ അത് അവലോകനം ചെയ്ത് അംഗീകാരം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രതിമാസ റിപ്പോര്‍ട്ടുകളും സമർപ്പിക്കണം.

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിൽ സ്വദേശി തൊഴിലാളികളുടെ പങ്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഈ രംഗത്ത് പഠനം പൂര്‍ത്തിയാക്കുന്ന സ്വദേശികള്‍ക്ക് പരിശീലനം നല്‍കി തൊഴില്‍ അവസരങ്ങളിലേക്ക് പ്രാപ്തരാക്കാനും ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *