Your Image Description Your Image Description

ഡൽഹി: ബിരുദതലത്തിൽ നടപ്പാക്കിയ ഒറ്റപ്പെൺകുട്ടി സംവരണത്തിന് ശേഷം ബിരുദാനന്തര കോഴ്‌സുകളിലും സംവരണം ഏർപ്പെടുത്താനൊരുങ്ങി ഡൽഹി സർവകലാശാല. 2025-26 അക്കാദമിക സെഷനിൽ കുടുംബങ്ങളിലെ ‘ഒറ്റപ്പെൺകുട്ടിക്കാ‘യി ഓരോ ബിരുദാനന്തര കോഴ്‌സിലും ഒരു സീറ്റ് സംവരണം ചെയ്യാനാണ് നീക്കം. അക്കാദമിക് കൗൺസിൽ യോഗത്തിൽ ഈ നിർദേശം അംഗീകരിച്ചെന്നാണ് സൂചന. ഇതിനു അംഗീകാരം ലഭിച്ചാൽ സർവകലാശാലയുടെ 77 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും പുതിയ സംവരണം ബാധകമാകും.

2023-24 അക്കാദമിക സെഷനിലാണ് ബിരുദ തലത്തിൽ ഈ സംവിധാനം കൊണ്ടുവന്നത്. ഇതുവഴി ഈ വർഷം 69 കോളജുകളിലായി 764 വിദ്യാർത്ഥിനികൾക്ക് പ്രവേശനം ലഭിച്ചിരുന്നു. 2023-24 വർഷത്തിൽ 13,500 ബിരുദാനന്തര സീറ്റുകളിലേക്ക് 90,000ത്തിലധികം വിദ്യാർഥികൾ അപേക്ഷിച്ചിരുന്നു. ഒരു കോഴ്സിൽ ഒരു കുട്ടിക്കാണ് പ്രവേശനം. ഒറ്റ പെണകുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം. മറ്റ് സംവരണ വിഭാഗങ്ങൾക്ക് പുറമെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *