Your Image Description Your Image Description

അസ്താന: ലോകത്തെ ഞെട്ടിച്ച് ക്രിസ്മസ് ദിനത്തിൽ കസാഖ്സ്ഥാനിൽ തകർന്നുവീണ അസർബയ്ജാൻ എയർലൈൻസ് വിമാനം അബദ്ധത്തിൽ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോർട്ടുകൾ. റഷ്യൻ സർഫസ് ടു എയർ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകർന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്‌ധർ മുന്നോട്ടുവെയ്ക്കുന്നത്.

അസർബയ്‌ജാനിലെ ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 67 പേരിൽ 38 പേർ അപകടത്തിൽ കൊല്ലപ്പെട്ടു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളുൾപ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. വിമാനത്തിന്റെ ഇന്ധനസംഭരണ ഭാഗത്തും ടെയിൽ ഭാഗത്തമുള്ള പാടുകളും കുഴികളും മിസൈലിന്റെ കൂർത്തഭാഗം കൊണ്ടതാവാമെന്നാണ് വിദഗ്‌ധരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സൈനിക വിഷയങ്ങൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന ക്ലാഷ് റിപ്പോർട്ട് എക്സിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ആഴത്തിലും വീതിയിലുമുള്ള കുഴികളും പാടുകളും ദൃശ്യങ്ങളിൽ കാണാം.

യുക്രൈൻ ഡ്രോണുകൽ സഞ്ചരിച്ച ആകാശപാതയിലൂടെയാണ് അസർബയ്ജാൻ വിമാനം പറന്നതെന്ന് സൂചനകളുണ്ട്. വിമാനത്തിന്റെ ലക്ഷ്യസ്ഥാനമായ റഷ്യയിലെ ഗ്രോൻസി യുക്രൈൻ നിരന്തരം ലക്ഷ്യംവെച്ച മേഖല കൂടിയാണ്. ഈ വർഷം മാത്രം മൂന്ന് ആക്രമണങ്ങൾ ഗ്രോൻസിയെ കേന്ദ്രമാക്കി യുക്രൈൻ നടത്തിയിട്ടുണ്ട്. അതിനാൽ തന്നെ റഷ്യയുടെ പ്രതിരോധസംവിധാനങ്ങൾ ഈ മേഖലയിലും സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *