Your Image Description Your Image Description

തിരുവനന്തപുരം: ക്ഷേമ പെൻഷൻ നിയമവിരുദ്ധമായി കൈപ്പറ്റിയ 38 ഉ​ദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. റവന്യൂ വകുപ്പിൻ്റെതാണ് നടപടി. സർവ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

അതേസമയം, കൈക്കലാക്കിയ പെൻഷൻ തുകയും ഇതിൻ്റെ 18 ശതമാനം പലിശയും കൂട്ടി അടയ്ക്കാനും നിർദേശം നൽകി. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പിലെ ആറു പേർക്കെതിരെ നടപടി എടുത്തിരുന്നു. പൊതു ഭരണ വകുപ്പ് ആറുപേരെ സസ്പെൻഡ് ചെയ്തിരുന്നു.1458 ജീവനക്കാരാണ് നിയമവിരുദ്ധമായി പെൻഷൻ വെട്ടിപ്പ് നടത്തിയത്.

.

Leave a Reply

Your email address will not be published. Required fields are marked *