Your Image Description Your Image Description

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ കരം അടയ്ക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായി രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. സമരപന്തലില്‍ പ്രത്യാശ ദീപം തെളിയിക്കാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്.

ഇപ്പോള്‍ സത്യവാങ്മൂലം നല്‍കുമെന്ന് പറയുന്നത് കാപട്യം. പ്രതിപക്ഷം അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് മുനമ്പം പ്രശ്നം വഷളാകാത്തിരുന്നത്. പാണക്കാട് തങ്ങളും ബിഷപ്പുമാരും അവസരത്തിനൊത്ത് ഉയര്‍ന്നു. സംഘപരിവാറിന്റെ അജണ്ടയ്ക്ക് സര്‍ക്കാര്‍ കുട പിടിക്കുകയാണ്. മുനമ്പം സന്ദര്‍ശനം ക്രിസ്മസിന് മുന്‍പ് തന്നെ തീരുമാനിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *