Your Image Description Your Image Description

ഡൽഹി: കനത്ത മൂടൽമണ്ണിൽ വലഞ്ഞ് ഡൽഹി. ക്രിസ്മസ് ദിനമായ ഇന്നും കനത്ത മൂടൽ മഞ്ഞാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. മൂടൽ മഞ്ഞ് കാരണം ദൃശ്യപരത കുറഞ്ഞത് വിമാനങ്ങളുടെ സർവ്വീസിനെയും ബാധിച്ചു. ലാൻഡിംഗുകളും ടേക്ക്ഓഫുകളും തുടരുമ്പോൾ, CAT III പാലിക്കാത്ത വിമാനങ്ങളെ ബാധിക്കുമെന്ന് ഡൽഹി വിമാനത്താവളം ട്വീറ്റിൽ പറഞ്ഞു.

അപ്‌ഡേറ്റ് ചെയ്‌ത ഫ്ലൈറ്റ് വിവരങ്ങൾ അറിയാൻ അതാത് എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാരോട് എയർപോർട്ട് അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും രാവിലെ പുറപ്പെടുവിച്ച ഫോഗ് അലേർട്ടിൽ അധികൃതർ വ്യക്തമാക്കി.

ഇടതൂർന്ന മൂടൽമഞ്ഞിലും മോശം കാലാവസ്ഥയിലും ദൃശ്യപരത കുറവായിരിക്കുമ്പോൾ വിമാനങ്ങളെ ലാൻഡ് ചെയ്യാൻ അനുവദിക്കുന്ന ഒരു നാവിഗേഷൻ സംവിധാനമാണ് CAT III. പുലർച്ചെ 1:40 ന് പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റിൽ, കുറഞ്ഞ ദൃശ്യപരതയെ തുടർന്നുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും വിമാന പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

അതേസമയം, കാലാവസ്ഥാ വകുപ്പ് ഇന്ന് ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 22 ഡിഗ്രി സെൽഷ്യസും 9 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഡൽഹിയിലെ ഔദ്യോഗിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ്, പാലം എന്നിവിടങ്ങളിൽ ദൃശ്യപരത 100 മീറ്ററായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *