Your Image Description Your Image Description

ഡറാഡൂണ്‍:ഉത്തരാഖണ്ഡിൽബസ് അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ ഭീംതാലിൽ താഴ്ചയിലേക്ക് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്നവരിൽ 24ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടസ്ഥലത്ത് രക്ഷപ്രവർത്തനം തുടരുകയാണ്. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഭീംതാലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *