Your Image Description Your Image Description

ന്യൂയോർക്ക് : യുഎൻ സമാധാന സേനയുടെ ആക്ടിംഗ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു. അമിതാഭ് ഝാ ആരോഗ്യപരമായ കാരണങ്ങളാൽ മരിച്ചുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.

ഗോലാൻ കുന്നുകളിൽ യുഎൻ ഡിസ് എൻഗേജ്മെന്റ് ഒബ്സർവർ ഫോഴ്‌സിൻ്റെ (യുഎൻഡിഒഎഫ്) ഡെപ്യൂട്ടി ഫോഴ്‌സ് കമാൻഡറായി (ഡിഎഫ്‌സി) സേവനമനുഷ്ഠിച്ച ബ്രിഗേഡിയർ ആയിരുന്നു അദ്ദേഹം.

മരിക്കുമ്പോൾ മിഷൻ്റെ ആക്ടിംഗ് ഫോഴ്സ് കമാൻഡർ കൂടിയായിരുന്നു ബ്രിഗേഡിയർ ഝാ. അമിതാഭ് ഝായുടെ കുടുംബത്തോട് ഇന്ത്യൻ സൈന്യം അനുശോചനം രേഖപ്പെടുത്തി. ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന സൈനിക നേതാക്കൾ അനുശോചനം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *