Your Image Description Your Image Description

പഴയന്നൂർ : തൊഴിലുറപ്പുപണിക്കിടെ തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. 11 പേർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പഞ്ചായത്തിലെ എട്ടാം വാർഡായ പൊറ്റയിൽ പാലാട്ടുകുന്ന്-ചെമ്മാട്ടുകുളമ്പ് മേഖലയിലെ റബർത്തോട്ടത്തിൽ രാവിലെ 10.30-നാണ് സംഭവം ഉണ്ടായത്.

പഴയന്നൂർ പൊട്ടൻകോട് വീട്ടിൽ ചന്ദ്രൻ (48), കുളമ്പ് വീട്ടിൽ സലീന (48), കാളങ്ങാട്ടുപറമ്പ് ആമിനക്കുട്ടി (48), ബിപാത്തു (40), ഷെരീഫ (35), ആമീന (53), നബീസ (67), കദീജ (59), റംലത്ത് (47), കബീർ (70), മുഹമ്മദ് യാക്കൂബ് (65) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ പഴയന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *