Your Image Description Your Image Description

തൃശ്ശൂർ : തൃശ്ശൂർ എക്സൈസ് സർക്കിൾ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 74,820 രൂപയും 12 കുപ്പി വിദേശമദ്യവും പിടികൂടി. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ തൃശ്ശൂർ വിജിലൻസ് യൂണിറ്റാണ് ചൊവ്വാഴ്ച വൈകീട്ട് നാലോടെ പരിശോധന നടത്തിയത്.

ബാറുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

തൃശ്ശൂർ എക്സൈസ് സർക്കിൾ ഓഫീസിലും പരിസരത്തും നടത്തിയ പരിശോധനയിൽ എസ്.ഐ. അശോക് കുമാറിന്റെ കൈയിൽ നിന്നാണ് കണക്കിൽപ്പെടാത്ത 32,820 രൂപയും നിർത്തിയിട്ട ഔദ്യോഗിക വാഹനത്തിന്റെ മുൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 42,000 രൂപയും കണ്ടെത്തി. വാഹനത്തിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് 12 കുപ്പി വിദേശമദ്യം കണ്ടെത്തിയിരുന്നു.തുടരന്വേഷണം നടത്തി വിശദമായ റിപ്പോർട്ട്‌ സർക്കാരിലേക്ക്‌ നൽകുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *