Your Image Description Your Image Description

കായംകുളം : ബാങ്കിന്റെ എ.ടി.എമ്മിൽനിന്ന് പലതവണയായി പണം തട്ടി. യൂണിയൻ ബാങ്കിന്റെ പുതിയിടത്തുള്ള എ.ടി.എമ്മിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. ഇവിടത്തെ എ.ടി.എമ്മിൽ നിന്ന് 49,500 രൂപയാണ് നഷ്ടപ്പെട്ടത്.

ഡിസംബർ 10-നും 18-നും ഇടയിൽ ആറു തവണയായിട്ടാണ് പണം നഷ്ട്ടമായിരിക്കുന്നത്. കരുവാറ്റയിലെ എ.ടി.എം. തട്ടിപ്പിനു സമാനമായ തട്ടിപ്പാണ് ഇവിടെയും നടന്നത്. പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

പോലീസ് സി.സി.ടി.വി. പരിശോധിച്ചപ്പോൾ രണ്ടുപേർ മുഖംമൂടി ധരിച്ച് എ.ടി.എമ്മിൽ കയറുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കരുവാറ്റ എ.ടി.എം. തട്ടിപ്പുകേസ് പ്രതികളാണ് ഇവിടെയും തട്ടിപ്പ്‌ നടത്തിയതെന്നു സംശയിക്കുന്നത്.കരുവാറ്റയിൽ എ.ടി.എം. തട്ടിപ്പ് കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്താലേ വിശദവിവരം ലഭിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *