Your Image Description Your Image Description

ന്യൂഡൽഹി: യുപിയിലെ പിലിഭിത്തിൽ മൂന്ന് ഖാലിസ്ഥാൻ തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. പഞ്ചാബ് പൊലീസും യുപി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഇന്ന് പുലർച്ചെയാണ് സംയുക്ത സേനയുടെ ഓപ്പറേഷൻ നടന്നത്. തോക്കുകളും, വെടിയുണ്ടകളും അടക്കം ഭീകരരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാ​ഗമായ ​ഗുർവീന്ദർ സിം​ഗ്, വീരേന്ദർ സിം​ഗ്, ജസൻപ്രീത് സിം​ഗ് എന്നീ മൂന്ന് പേരാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളാണ് ഇവർ. ഇവരിൽ നിന്ന് 2 എകെ 47 തോക്കുകളും പിസ്റ്റലുകളുമാണ് പിടിച്ചെടുത്തത്. ഗുരുദാസ്പൂരിലെ പഞ്ചാബ് പൊലീസിന്റെ പോസ്റ്റിന് നേരെ ഗ്രനേഡ് ആക്രമണം ഇവർ നടത്തിയിരുന്നു. കൂടാതെ ഇവർ നിരവധി നിയമ വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *