Your Image Description Your Image Description

ക്രിസ്മസ് ആഘോഷത്തിലെ പ്രധാന ഘടകമാണ് ക്രിസ്മസ് ട്രീ. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം ക്രിസ്മസ് ട്രീ ക്രിസ്മസ് കാലത്ത് അലങ്കരിക്കുന്നത് പതിവാണ്. വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നതിനൊപ്പം ക്രിസ്മസ് ട്രീകളും ഒരുക്കാറുണ്ട്‌. പല നിറത്തിലും രൂപത്തിലും ക്രിസ്മസ് ട്രീ അലങ്കരിക്കാറുണ്ട്. ജര്‍മ്മനിയില്‍ നിന്നാണ് ക്രിസ്മസ് ട്രീകളുടെ തുടക്കമെന്നാണ് കരുതുന്നത്. 1605ല്‍ ജര്‍മനിയിലെ സ്ട്രാസ് ബാര്‍ഗിലാണ് ക്രിസ്മസ് ട്രീ എന്ന പതിവിന് തുടക്കമിട്ടതെന്നാണ് റിപ്പോര്‍ട്ട്‌

1882 ഡിസംബര്‍ 22നാണ് ക്രിസ്മസ് ട്രീ ആദ്യമായി ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിക്കപ്പെടുന്നത്. ഇന്നേക്ക് കൃത്യം 142 വര്‍ഷം മുമ്പായിരുന്നു ഇത്. എഡ്വേര്‍ഡ് എച്ച്. ജോണ്‍സണ്‍ ആയിരുന്നു ക്രിസ്മസ് ട്രീ ഇലക്ട്രിക് ലൈറ്റുകളാല്‍ അലങ്കരിച്ചത്. വിഖ്യാത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വ എഡിസണ്‍ ഇദ്ദേഹത്തിന്റെ ബിസിനസ് അസോസിയേറ്റായിരുന്നു. എഡിസണ്‍ കണ്ടുപിടിച്ച ലൈറ്റുകളാണ് അലങ്കാരത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആല്‍ബര്‍ട്ട് രാജകുമാരന്‍ ബ്രിട്ടനില്‍ ക്രിസ്മസ് ട്രീ പ്രചാരത്തില്‍ എത്തിച്ചു. ഇതോടെ ക്രിസ്മസ് ട്രീ കൂടുതല്‍ ശ്രദ്ധ നേടി. എന്നാല്‍ ഇതിന് മുമ്പ് തന്നെ ക്രിസ്മസ് ട്രീ യുകെയില്‍ എത്തിയിരുന്നുവെന്നും പറയപ്പെടുന്നു. ക്രിസ്മസ് ആഘോഷത്തിന്റെ സമയമായതിനാല്‍ ഇപ്പോള്‍ പല വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍ കാണാം. വിപണികളില്‍ പല തരത്തിലും നിരക്കിലുമുള്ള ക്രിസ്മസ് ട്രീകള്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *