Your Image Description Your Image Description

ജൂനിയര്‍ എന്‍ടിആറുമായി കൈകോർക്കാൻ ഒരുങ്ങി പ്രശാന്ത് നീല്‍ ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു പീരീഡ് ഫിലിം ആയിട്ടാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബംഗ്ലാദേശില്‍ വെല്ലുവിളികള്‍ നേരിടുന്ന തെലുങ്ക് ജനതയുടെ രക്ഷകനായാണ് ജൂനിയര്‍ എന്‍ടിആര്‍ കഥാപാത്രം ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം 2026 ജനുവരി 9 ന് തിയേറ്ററിലെത്തും. ഡ്രാഗണ്‍ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു എന്നാല്‍ അതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

ഫെബ്രുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ സെറ്റ് വര്‍ക്കുകള്‍ ഇപ്പോള്‍ ഹൈദരാബാദില്‍ നടക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രുക്മിണി വസന്ത് ആണ് സിനിമയില്‍ നായികയായി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൃത്വിക് റോഷന്‍ ചിത്രമായ ‘വാര്‍ 2’ വിന്റെ ഷൂട്ട് അവസാനിച്ചതിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *