Your Image Description Your Image Description

ഗുരുവായൂർ: അവധിക്കാലമായതോടെ ഗുരുവായൂർ ദർശനത്തിന് ദിവസവും എത്തുന്നത് ആയിരങ്ങൾ. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്കാണുണ്ടായത്. പുറത്തെ വരിയിൽനിന്നുള്ള ഭക്തരെ നേരെ കൊടിമരം വഴിയാണ് നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചത്. തിരക്കു കൂടിയതിനാൽ വഴിപാടുകളുടെ എണ്ണവുമേറി. ഞായറാഴ്‌ച മാത്രം ഒരുകോടിയോളം രൂപയാണ് വഴിപാടിനത്തിൽ വരുമാനം.

വരിനിൽക്കാതെ പ്രത്യേക ദർശനത്തിന് നെയ്വിളക്ക് ശീട്ടാക്കിയ വരുമാനം 29 ലക്ഷം കടന്നു. വലിയ തിരക്കുള്ള ദിവസങ്ങളിൽവരെ ഇതിന് ശരാശരി 25 ലക്ഷം രൂപവരെയേ ലഭിക്കാറുള്ളൂ. തുലാഭാരം വഴിപാടിൽ 20 ലക്ഷത്തോളം രൂപ. അഞ്ചുലക്ഷത്തോളം രൂപയുടെ പാൽപ്പായസവും ശീട്ടാക്കി. 469 കുട്ടികൾക്ക് ചോറൂൺ വഴിപാടുമുണ്ടായി 139 കല്യാണങ്ങളുണ്ടായി. വധൂവരന്മാരുടെയും അവർക്കൊപ്പമുള്ള കല്യാണസംഘങ്ങളുടെയും തിക്കും തിരക്കും ക്ഷേത്രനടയിൽ പ്രകടമാകാത്ത തരത്തിലായിരുന്നു ക്രമീകരണം. വധൂവരന്മാരും ഫോട്ടോഗ്രാഫർമാരുമുൾപ്പെടെ 20 പേരെ മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശിപ്പിച്ചുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *